Thursday, November 19, 2009

ബാല്യകാലം മോഷണം പോയവര്‍ക്ക്....

ഞാന്‍ ഏറ്റവും വെറുക്കുന്നത് എന്റെ കുട്ടിക്കാലമാണെന്നു പറഞ്ഞ സുഹൃത്തിന്, എനിക്കു മനസ്സിലാകും നിന്റെ വേദന. നിസ്സഹായയായി നീ നിന്നുപോയ നിമിഷങ്ങള്‍, നീ കടന്നുപോയിട്ടുള്ള മാനസികസംഘര്‍ഷങ്ങളുടെ തീവ്രത - എന്നെ ഭയപ്പെടുത്തുന്നു. ബാല്യത്തിന്റെ നിഷ്കളങ്കതകളിലേക്ക്, അറിവില്ലായ്മകളിലേക്ക്, അസ്വസ്ഥതകളുടെ വിഷം കുത്തിവെച്ച് ആനന്ദം കണ്ടെത്തുന്നവരേ, നിങ്ങള്‍ക്കൊരിക്കലും മനസ്സിലാവില്ല നിങ്ങളുടെ ക്രൂരതയുടെ ആഴം. പിഞ്ചുകുഞ്ഞുങ്ങളുടെ അറിവില്ലായ്മകളെ ചൂഷണം ചെയ്ത ശേഷവും നിങ്ങളെങ്ങനെ ഇത്ര നിസ്സാരഭാവത്തോടെ കഴിയുന്നു? വര്‍ഷങ്ങള്‍ ആ മുറിവുകളെ ഉണക്കാമെങ്കിലും, നഷ്ടമായ ഒരു കുട്ടിക്കാലവും, അതിന്റെ സന്തോഷവും സമാധാനവും ആര്‍ക്കും തിരികെ കൊടുക്കാനാവില്ലല്ലോ.....

November 19: World child abuse prevention day.

Monday, November 2, 2009

വര്‍ണ്ണവിവേചനം ( Racism!!!! )

തിരിഞ്ഞുനോക്കാന്‍ മറക്കുന്നവര്‍ക്ക്.. തുടക്കം അപ്രസക്തമാക്കപ്പെടുന്നതിലേക്ക് .....

Thursday, October 15, 2009

മിഴികള്‍ക്കു പറയാനുള്ളത്.....

വിടരുന്നതിന്മുന്നെ ഞാനടര്‍ന്നുവീണേക്കാം
എങ്കിലും, ഞാന്‍ വിടരാന്‍ കൊതിച്ചിരുന്നത്‌ നീയോര്‍ക്കുമോ?

പറക്കാന്‍ പഠിക്കുന്നതിന്മുന്നെ എന്റെ ചിറകുകളില്‍ വാര്‍ദ്ധക്യം പടര്‍ന്നേക്കാം
എങ്കിലും എനിക്ക് ചിറകുകളുണ്ടായിരുന്നുവെന്നു നീയോര്‍ക്കുമോ?

പാടാന്‍ തുടങ്ങുന്നതിന്മുന്നേ അധരങ്ങളില്‍ ക്ഷയ ബീജങ്ങളും
ആടാന്‍ തുടങ്ങുന്നതിന്മുന്നേ കാലുകളില്‍ ചങ്ങലകളും വീണേക്കാമെങ്കിലും
ഞാന്‍ ഇവയറിഞ്ഞിരുന്നുവെന്നു നീയോര്‍ക്കുമല്ലോ ?

എന്റെ മിഴികളില്‍ അന്ധത പടര്‍ന്നേക്കാം
സ്വപ്നങ്ങളിലേക്കതു പടരാതെ നീയെന്നോടൊത്തുണ്ടാകുമോ?

പ്രണയത്തിന്റെ വര്‍ണ്ണം ഞാന്‍ തരാതെ പോകാമെങ്കിലും
ഞാന്‍ നിന്നെ പ്രണയിക്കുന്നുവെന്നു നീയറിയാതെ പോകയില്ലല്ലോ
..............................................

കണ്ണടച്ചിരുന്നാണു ഞാനിതെഴുതിയതെന്നും
വായിക്കാനെനിക്കാവുകയില്ലെന്നും നിനക്കറിയാമല്ലോ
...............................................

നീ കരയരുത് .....
കണ്ണീര്‍ തുടക്കാനെനിക്കാവാതെ പോയാലോ ?
...............................................

Tuesday, September 8, 2009

Miles to go before....

Miles to go before their sleep.....

NH 212

Monday, July 20, 2009

Slum Kitties

Let me quench my thirst firstListen now, you should bend
like this and....
Oho...Trying sneak into my coaching classes????


                                            Oops..... Class dispersed!!!

Wednesday, April 22, 2009

Covered up truthsEven when playing the foul card, someone getting a good name is hard to accept- and too cruel when its decorately explained before the victims. Couldnt say anything more on recession aftermaths as everyone trying to hand over the blames to the least expected reporters to save their face! And at the same time gaining a good face before the public! To the present losers in the game - dont let you go down, come up and prove yourself.