Thursday, August 28, 2008
Monday, August 18, 2008
Wednesday, August 6, 2008
Tuesday, August 5, 2008
Friday, July 18, 2008
കൂട്ട്...
Friday, July 4, 2008
വെള്ളിനക്ഷത്രങ്ങള്‍....
പെയ്തൊഴിഞ്ഞു പോകുന്ന മഴക്കാലങ്ങളില്‍, ഒരു തളര്‍ച്ചയായ് വന്നെന്നെ പൊതിയുന്ന മരണത്തെ ഞാനറിയുന്നു. ജീവിതത്തിന്റെ കണ്ണാടിയില്‍നിന്നും ഓരോ മുഖങ്ങളും മെല്ലെ മങ്ങിമറഞ്ഞുപോകുന്നതും. അലയുന്നതും അലിഞ്ഞില്ലാതാവുന്നതും എന്റെ ഓര്‍മ്മകള്‍ മാത്രമല്ലല്ലോ. പിന്‍വിളിക്ക് വഴിതരാതെ ഒരൊളിച്ചുകളിക്കപ്പുറം ഇല്ലാതായിത്തീരുന്ന 'മായ' ഒരു മുറിവായ് അവശേഷിക്കുമെങ്കിലും.......
Sunday, June 22, 2008
എന്റെ സ്വപ്നങ്ങളില്‍ നിന്ന്.....
എന്റെ കാഴ്ചയാവുന്നതിന്, കേള്‍വിയാകുന്നതിന്,
സ്വരമാവുന്നതിന് നന്ദി.
എന്റെ ഉണര്‍വിന്റെ താളമാവുന്നതിന്
മുറിവുകളിലെ നനുത്ത ചുംബനങ്ങള്‍ക്ക്
വിരലുകളിലെ സംഗീതത്തിന്
സ്വപ്നങ്ങളിലെ ഗന്ധര്‍വ്വാ നിനക്കു നന്ദി.
ഒഴുകാന്‍ മറന്നെന്റെ ഒപ്പമാവുന്നതിന്
ഇഴയുന്ന കാലടികളിലെ വേഗമാവുന്നതിന്
അണയാതിരിക്കാനെന്‍ തണലായ് അലിയുന്നതിന്
ആയുസ്സിന്‍ പ്രിയ മിത്രമേ, നന്ദി.
നിനക്കുവേണ്ടി പണിതതല്ലെങ്കിലും
നിനക്കു പാര്‍ക്കാന്‍ ഒരു കല്‍ത്തളം ഞാന്‍ തരാം
നിന്റെ സ്വപ്നങ്ങള്‍ക്കു ചിറകുകള്‍ നല്കാം
ഓര്‍മ്മകളിലെ വസന്തങ്ങളിലേക്കു കുളിരും.
നിനക്കുവേണ്ടി കൊഴിഞ്ഞതല്ലെങ്കിലും
നിന്റെ വഴികളിലീയിതളുകള്‍ ഞാന്‍ വിതറാം
നിന്റെ നിലാവിന്റെ കരയിരുളുമ്പോള്‍
നിനക്കു നിലാവായ് വരാം.
നിന്റെ മഴകളകന്നുപോകുമ്പോള്‍
നിനക്കായ് പെയ്തിറങ്ങാം.
നിന്റെ സ്വരമായ്, താളമായ്, ലയമായ്
നിന്റെ ഞാനായ് വരാം.
Subscribe to:
Posts (Atom)