
Monday, May 19, 2008
ചേല.....

Wednesday, May 14, 2008
സമര്‍പ്പണം
ഉഷ്ണകാലങ്ങളിലായിരുന്നു എന്നുമെനിക്കു പനി
കാലം തെറ്റിവന്ന പനിച്ചൂടിലും എനിക്കു കുളിരുന്നത് - നിന്റെ പ്രണയമോ?
നിന്റെ പ്രണയത്തിനെന്നും ചുവപ്പു നിറമായിരുന്നു
ഞാന്‍ മറന്നിട്ടും നീ മറക്കാതിരുന്നതിലെ വിപ്ലവം!
ഇനിയൊരാളും വരാനില്ലെന്നുറച്ച
ഒരു വേര്‍പാടിന്റെ സന്ധ്യയിലാണ് നീ മടങ്ങിയെത്തിയത്
നിന്റെ ചിരപരിചിതഭാവത്താല്‍
കടപ്പാടുകളുടെ വേദനപോലും നീ മായിച്ചുകളഞ്ഞു
നിന്നെയിന്നും കുത്തിനോവിക്കുന്നതിലെ പ്രണയം
നീയിനിയും അറിയാതെ പോവുമോ?
Saturday, May 10, 2008
...............
മഴപെയ്തൊഴിഞ്ഞ രാത്രിയില്‍ തുറന്നു കിടന്ന ജനാലയിലൂടെ ശൂന്യതയുടെ തണുപ്പു മാത്രം അരിച്ചുകയറിയപ്പോള്‍ വേര്‍പാടെന്തെന്നു ഞാനറിഞ്ഞുതുടങ്ങി. നിനക്കു സംസാരിക്കാന്‍ ഞാന്‍ തുറന്നതായിരുന്നു ആ ജനലുകളത്രയും. നിനക്കു സ്വരം നഷ്ടപ്പെട്ടപ്പോള്‍ കാറ്റിലൂടെ വല്ലപ്പോഴും നിന്റെ ഗദ്ഗദങ്ങള്‍ മാത്രം ഒഴുകിയെത്താന്‍ തുടങ്ങി. അവയും നേര്‍ത്തു കുളിരുവറ്റി മറയുന്നതറിഞ്ഞിട്ടും ഞാന്‍ ഉണര്‍ന്നിരിക്കുന്നല്ലോ... സൗഹ്രുദങ്ങളില്‍ പൂപ്പല്‍ പിടിക്കാതിരിക്കാനാണ് ഞാനിന്നും എന്റെ ജനലുകള്‍ തുറന്നുതന്നെയിടുന്നത്.
.................................