എങ്കിലും, ഞാന്‍ വിടരാന്‍ കൊതിച്ചിരുന്നത് നീയോര്‍ക്കുമോ?
പറക്കാന്‍ പഠിക്കുന്നതിന്മുന്നെ എന്റെ ചിറകുകളില്‍ വാര്‍ദ്ധക്യം പടര്‍ന്നേക്കാം
എങ്കിലും എനിക്ക് ചിറകുകളുണ്ടായിരുന്നുവെന്നു നീയോര്‍ക്കുമോ?
പാടാന്‍ തുടങ്ങുന്നതിന്മുന്നേ അധരങ്ങളില്‍ ക്ഷയ ബീജങ്ങളും
ആടാന്‍ തുടങ്ങുന്നതിന്മുന്നേ കാലുകളില്‍ ചങ്ങലകളും വീണേക്കാമെങ്കിലും
ഞാന്‍ ഇവയറിഞ്ഞിരുന്നുവെന്നു നീയോര്‍ക്കുമല്ലോ ?
എന്റെ മിഴികളില്‍ അന്ധത പടര്‍ന്നേക്കാം
സ്വപ്നങ്ങളിലേക്കതു പടരാതെ നീയെന്നോടൊത്തുണ്ടാകുമോ?
പ്രണയത്തിന്റെ വര്‍ണ്ണം ഞാന്‍ തരാതെ പോകാമെങ്കിലും
ഞാന്‍ നിന്നെ പ്രണയിക്കുന്നുവെന്നു നീയറിയാതെ പോകയില്ലല്ലോ
..............................................
കണ്ണടച്ചിരുന്നാണു ഞാനിതെഴുതിയതെന്നും
വായിക്കാനെനിക്കാവുകയില്ലെന്നും നിനക്കറിയാമല്ലോ
...............................................
നീ കരയരുത് .....
കണ്ണീര്‍ തുടക്കാനെനിക്കാവാതെ പോയാലോ ?