
ഞാന്‍ ഏറ്റവും വെറുക്കുന്നത് എന്റെ കുട്ടിക്കാലമാണെന്നു പറഞ്ഞ സുഹൃത്തിന്, എനിക്കു മനസ്സിലാകും നിന്റെ വേദന. നിസ്സഹായയായി നീ നിന്നുപോയ നിമിഷങ്ങള്‍, നീ കടന്നുപോയിട്ടുള്ള മാനസികസംഘര്‍ഷങ്ങളുടെ തീവ്രത - എന്നെ ഭയപ്പെടുത്തുന്നു. ബാല്യത്തിന്റെ നിഷ്കളങ്കതകളിലേക്ക്, അറിവില്ലായ്മകളിലേക്ക്, അസ്വസ്ഥതകളുടെ വിഷം കുത്തിവെച്ച് ആനന്ദം കണ്ടെത്തുന്നവരേ, നിങ്ങള്‍ക്കൊരിക്കലും മനസ്സിലാവില്ല നിങ്ങളുടെ ക്രൂരതയുടെ ആഴം. പിഞ്ചുകുഞ്ഞുങ്ങളുടെ അറിവില്ലായ്മകളെ ചൂഷണം ചെയ്ത ശേഷവും നിങ്ങളെങ്ങനെ ഇത്ര നിസ്സാരഭാവത്തോടെ കഴിയുന്നു? വര്‍ഷങ്ങള്‍ ആ മുറിവുകളെ ഉണക്കാമെങ്കിലും, നഷ്ടമായ ഒരു കുട്ടിക്കാലവും, അതിന്റെ സന്തോഷവും സമാധാനവും ആര്‍ക്കും തിരികെ കൊടുക്കാനാവില്ലല്ലോ.....
November 19: World child abuse prevention day.