Saturday, May 10, 2008

വെറുതെ....

മഴപെയ്തൊഴിഞ്ഞ രാത്രിയില്‍ തുറന്നു കിടന്ന ജനാലയിലൂടെ ശൂന്യതയുടെ തണുപ്പു മാത്രം അരിച്ചുകയറിയപ്പോള്‍ വേര്‍പാടെന്തെന്നു ഞാനറിഞ്ഞുതുടങ്ങി. നിനക്കു സംസാരിക്കാന്‍ ഞാന്‍ തുറന്നതായിരുന്നു ആ ജനലുകളത്രയും. നിനക്കു സ്വരം നഷ്ടപ്പെട്ടപ്പോള്‍ കാറ്റിലൂടെ വല്ലപ്പോഴും നിന്റെ ഗദ്ഗദങ്ങള്‍ മാത്രം ഒഴുകിയെത്താന്‍ തുടങ്ങി. അവയും നേര്‍ത്തു കുളിരുവറ്റി മറയുന്നതറിഞ്ഞിട്ടും ഞാന്‍ ഉണര്‍ന്നിരിക്കുന്നല്ലോ... സൗഹ്രുദങ്ങളില്‍ പൂപ്പല്‍ പിടിക്കാതിരിക്കാനാണ് ഞാനിന്നും എന്റെ ജനലുകള്‍ തുറന്നുതന്നെയിടുന്നത്.

3 comments:

Shooting star - ഷിഹാബ് said...

സൌഹൃദങ്ങളില്‍ പൂപ്പല്‍ പിടിക്കാതിരിക്കാ‍ണ് ഞാനിന്നും എന്റെ ജനലുകള്‍ തുറന്നു തന്നെയിടുന്നത്...കൊള്ളാം നന്നായിരിക്കുന്നു

Anonymous said...

Good ..

Tripodyssey said...

ഷിഹാബ്, blogkut നന്ദി :)