ഏത്തായി കടപ്പുറത്തുനിന്നും...
ഒരുപാടു തവണ പ്ലാന്‍ ചെയ്തിട്ടും ഇപ്പോഴാണ് കൂട്ടുകാരിയുടെ വീടു വരെ പോകാനൊത്തത്... ഇതുവരെയും അധികമാരുമൊന്നും അറിഞ്ഞിട്ടില്ലാത്തതിനാല്‍ ചാരിത്ര്യശുദ്ധി നഷ്ടപ്പെടാത്ത കടല്‍ത്തീരം.... കള്ളുകുടിയും ചൂതാട്ടവും അനുബന്ധവിനോദങ്ങളുമൊക്കെ പുറമെക്കാര്‍ കൊണ്ടുവരാനിരിക്കുന്നെയുള്ളൂ... അതുകൊണ്ട് നല്ലോണം ഇരുട്ടാവണ വരെ അവിടിരുന്ന് ഓരോരോ കഥകളു പറയാനൊത്തു.... പറ്റിച്ചതുപക്ഷേ സൂര്യനാണ്... സൂര്യാസ്തമനം കണ്ടിട്ടു പോകാമെന്നു കരുതിയിരുന്നപ്പോ പുള്ളി കാര്‍മേഘങ്ങളുടെ പിന്നിലൊളിച്ചു കടന്നുകളഞ്ഞു.... ഇനിയൊരു വട്ടം കൂടി വന്നിട്ടുവേണം കക്ഷിയെ പിടികൂടാന്‍....
Thursday, December 4, 2008
Subscribe to:
Post Comments (Atom)
1 comment:
Liked the first photo...
Sooryane namukku adutha thavana pidikkam... :-)
Post a Comment