Thursday, October 15, 2009

മിഴികള്‍ക്കു പറയാനുള്ളത്.....

വിടരുന്നതിന്മുന്നെ ഞാനടര്‍ന്നുവീണേക്കാം
എങ്കിലും, ഞാന്‍ വിടരാന്‍ കൊതിച്ചിരുന്നത്‌ നീയോര്‍ക്കുമോ?

പറക്കാന്‍ പഠിക്കുന്നതിന്മുന്നെ എന്റെ ചിറകുകളില്‍ വാര്‍ദ്ധക്യം പടര്‍ന്നേക്കാം
എങ്കിലും എനിക്ക് ചിറകുകളുണ്ടായിരുന്നുവെന്നു നീയോര്‍ക്കുമോ?

പാടാന്‍ തുടങ്ങുന്നതിന്മുന്നേ അധരങ്ങളില്‍ ക്ഷയ ബീജങ്ങളും
ആടാന്‍ തുടങ്ങുന്നതിന്മുന്നേ കാലുകളില്‍ ചങ്ങലകളും വീണേക്കാമെങ്കിലും
ഞാന്‍ ഇവയറിഞ്ഞിരുന്നുവെന്നു നീയോര്‍ക്കുമല്ലോ ?

എന്റെ മിഴികളില്‍ അന്ധത പടര്‍ന്നേക്കാം
സ്വപ്നങ്ങളിലേക്കതു പടരാതെ നീയെന്നോടൊത്തുണ്ടാകുമോ?

പ്രണയത്തിന്റെ വര്‍ണ്ണം ഞാന്‍ തരാതെ പോകാമെങ്കിലും
ഞാന്‍ നിന്നെ പ്രണയിക്കുന്നുവെന്നു നീയറിയാതെ പോകയില്ലല്ലോ
..............................................

കണ്ണടച്ചിരുന്നാണു ഞാനിതെഴുതിയതെന്നും
വായിക്കാനെനിക്കാവുകയില്ലെന്നും നിനക്കറിയാമല്ലോ
...............................................

നീ കരയരുത് .....
കണ്ണീര്‍ തുടക്കാനെനിക്കാവാതെ പോയാലോ ?
...............................................

6 comments:

Jayasree Lakshmy Kumar said...

നീ കരയരുത് .....
കണ്ണീര്‍ തുടക്കാനെനിക്കാവാതെ പോയാലോ ?
...............................................
:(

The Common Man | പ്രാരബ്ധം said...

manoharam..

Meenukkutty said...

ഈ കലാഹൃദയം തിരിച്ചറിയാന്‍ വൈകിപ്പോയല്ലോ...

Tripodyssey said...
This comment has been removed by the author.
Tripodyssey said...

:) Meenukutty, ur writing style is really nice :)

dna said...

കണ്മണി നീയെന്‍ കരം പിടിച്ചാല്‍
കണ്ണുകളെന്തിനുവേറെ എനിക്കു
കണ്ണുകളെന്തിനു വേറെ....
കണ്ണുകളെ കുറിച്ചുള്ള് കവിത നന്നായി
പ്രണയത്തെക്കുറിച്ചും