നിന്റെ പുഴ കാണാനായിരുന്നു ഞാന്‍ വന്നതു
അപ്പോഴായിരുന്നു നിനക്കെന്നില് നിന്നുള്ള വ്യത്യാസത്തിനു കാരണം
...............................വ്യക്തമായതു
ഇവിടെ പ്രതിക്കൂട്ടില്‍ പുഴയാണു - നിന്റെ പുഴയും എന്റെ പുഴയും.
നിന്റെ പുഴ നിന്നെപ്പൊലെയാണു
-തെളിഞ്ഞ മനസ്സും നിറഞ്ഞ ഒഴുക്കും.
എന്റെ പുഴക്കു കലഹങ്ങളോടാണിഷ്റ്റടം.
- തടസ്സങ്ങളോട്, വലിയ കയങ്ങളോട്
-ഉരുളന്‍ കല്ലുകളോട് -ഗാംഭീരശബ്ദ്ത്തോട്
-തികച്ചും എന്നെപ്പോലെ.
ആരാലും നിയന്ത്രിക്കപ്പെടാതെ
എന്നാല്‍ ആരിലേക്കും നിറഞ്ഞൊഴുകാതെ
സ്വയം ഉല്ലസിച്ചുകൊണ്ടങ്ങനെ !
ഞാന്‍ പ്രണയിക്കയില്ലയെന്നു നീ പറഞ്ഞേക്കാം
നിറഞ്ഞു പ്രണയിക്കാന്‍ നിന്നെ നിന്റെ പുഴ പടിപ്പിച്ചതാണല്ലോ.
ഞാനെന്റെ പുഴ പോലെ
ഒരുപാടാവേശത്തോടെ......ഒത്തിരി ഗാംഭീരത്തോടെ
മിനുസ്സപ്പെടുത്തിയ ഒരുപാടുരുളന് കല്ലുകളാല്‍ നിറഞ്ഞ്
എന്നാല്‍ ഒരല്‍പ്പം പോലും കവിയാതെ...
എന്റെ പ്രണയമറിയാന്‍ നീയെന്നിലേക്കിറങ്ങണം...
എന്റേതാവണം..
എന്റെ കൈകള്‍ നിനക്കുതരുന്ന രൂപമുള്ക്കൊള്ളണം....
പിന്നെയോരോ പാറയിടുക്കിലും ഞാന്‍ നിനക്കുതരുന്ന പ്രണയം നുകരണം
........ഒത്തിരി ആവേശത്തോടെ
........ഭ്രാന്തമായ്
കാരണം ഞാനുമെന്റെ പുഴപോലെയാണു
ഭ്രാന്തിയായ് പാറയിടുക്കില്‍ തലയിടിച്ചു പൊട്ടിച്ചിതറുബോഴാണു അവളും
............................. സംത്രുപ്തയാവുന്നത്
....ഞാനും എന്റെ പുഴയും
സമുദ്രം തേടിപ്പോവാതെ, സ്വയം തകര്‍ന്നു തീരുന്ന പ്രണയിനി......
Thursday, October 11, 2007
Subscribe to:
Post Comments (Atom)
2 comments:
samthr^ptha = സംതൃപ്ത
“എന്റെ പ്രണയമറിയാന്‍ നീയെന്നിലേക്കിറങ്ങണം...
എന്റേതാവണം..
എന്റെ കൈകള്‍ നിനക്കുതരുന്ന രൂപമുള്ക്കൊള്ളണം....
പിന്നെയോരോ പാറയിടുക്കിലും ഞാന്‍ നിനക്കുതരുന്ന പ്രണയം നുകരണം
........ഒത്തിരി ആവേശത്തോടെ
........ഭ്രാന്തമായ്
കാരണം ഞാനുമെന്റെ പുഴപോലെയാണു...”
നന്നായിരിക്കുന്നു.
ഇഷ്ടപ്പെട്ടു.
:)
Post a Comment