ഞാനൊരു ചോദ്യം ചോദിക്കട്ടെ -
മുഖം മൂടികളില്ലാത്ത മനുഷ്യരെ നിങ്ങള്‍ കണ്ടിട്ടുണ്ടോ?
ഒരുപാട് മുഖം മൂടികളുണ്ട് - എല്ലാവര്‍ക്കും
- അവസരത്തിനൊത്ത് മാറാന്‍ !
വിജയത്തിനൊരെളുപ്പവഴിയുണ്ട് -
..മുഖം മൂടികളുടെ എണ്ണം കൂട്ടുക...
പരാജയപ്പെടാതിരിക്കാനൊരു സൂത്രമുണ്ട്
..മുഖം മൂടികള്‍ വച്ചു മാറാതിരിക്കുക...
ഭയപ്പെടാതിരിക്കാനൊരു മാര്‍ഗ്ഗം
..മുഖം മൂടിക്കുപിന്നിലെ ശൂന്യത തിരയാതിരിക്കുക.
മുഖം മൂടി നല്‍കുന്നൊരു ധൈര്യമുണ്ട്
..കണ്ണാടിക്കുള്ളിലുള്ളവനെ ഭയക്കേണ്ടെന്ന ധൈര്യം!
നിങ്ങളോടു ഞാന്‍ വാതുവെക്കാം
നിങ്ങളുടെ മുഖം മൂടി മാറ്റാന്‍ ധൈര്യമുണ്ടോ?
നിങ്ങള്‍ക്കുറപ്പുണ്ടോ
മാറ്റിയ മുഖം മൂടിക്കുള്ളില്‍ നിങ്ങളുടെ മുഖമാണെന്ന്?
എനിക്കൊരപേക്ഷയുണ്ട്!
ഈ തിരക്കില്‍
മുഖം മൂടിയില്ലാത്ത ഒരാളെയെങ്കിലും കിട്ടിയാല്‍
എന്നെയൊന്നറിയിക്കണം, എനിക്ക്-
... എനിക്കൊരു മുഖം കാണാനാണ്!
പക്ഷേ...
എന്നെ എങ്ങനെ തിരിച്ചറിയും?
എന്റെയന്നത്തെ മുഖം മൂടി ഏതായിരിക്കും?
Friday, October 12, 2007
Subscribe to:
Post Comments (Atom)
7 comments:
മലയാളിക്ക് ഏത് എഞ്ചിനീയറാണാവോ ഇത്രയധികം മുഖംമൂടികള്‍ പണിതു നല്‍കിയത്. വാമനന്‍..... പരശുരാമന്‍ .... പിന്നെ പല ശങ്കരന്‍മാര്‍ ....... ആരെങ്കില്‍ ഇടക്കെങ്കിലും ഇങ്ങനെയൊക്കെ പറയുന്നതു കേള്‍ക്കാനൊരു രസം.....
-Satheesh
വളരെ നല്ല ഉദ്യമം. കൂടുതല്‍ വായിക്കാനായി കാത്തിരിക്കുന്നു.
നല്ല ആശയം. ഇഷ്ടമായി.
:)
നന്ദി :)
സ്വാഗതം.. .. എങ്ങും മുഖമൂടികള്‍ മാത്രം അല്ലെ... ബ്ലോഗിന്റെ തലക്കെട്ട് മലയാളത്തിലാക്കികൂടെ...
Nice try.. Plz write more..I found somthing missing.. although I dunno wht it is..
nice concept, nice innovation, nice ending.
Post a Comment