Sunday, December 9, 2007

ഗ്രാമങ്ങള്‍ ഇല്ലാതാകുമ്പോള്‍ - 2

ആഴ്ചയവസാനം വീട്ടില്‍ പോകണമെന്നു തോന്നി വന്നതായിരുന്നു. വീടും ഓഫീസും - മിക്കവാറും എല്ലാ കാര്യങ്ങളിലും രണ്ടു ധ്രുവങ്ങളിലാണ്. ടെക്നോളജിയുടെ മാസ്മരികതയില്‍നിന്ന് പുരോഗമനം എത്തിനോക്കിതുടങ്ങുക മാത്രം ചെയ്തിരിക്കുന്ന ഗ്രാമത്തിലേക്ക്. പലതും പറഞ്ഞിരുന്ന കൂട്ടത്തിലാണ് അപ്പച്ചി കവുങ്ങിന്‍ തോട്ടത്തില്‍ മരുന്നടിക്കുന്ന കാര്യം പറഞ്ഞത്. - 1 ലിറ്റര്‍ കളനാശിനി 100 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി അടിക്കേണ്ടതാണ്. ഇതിപ്പോ 150 ലിറ്റര്‍ വെള്ളത്തിലാണ് ചെയ്തത്. അതുകൊണ്ട് എത്രമാത്രം ഗുണമുണ്ടാകുമെന്ന് നിശ്ചയമില്ലെന്ന്. - ഇത്രയധികം dilute ചെയ്തു ചെയ്യേണ്ടതെന്താണെന്ന സംശയത്തില്‍ ഞാന്‍ ചോദിച്ചു. അപ്പച്ചീ, എന്താ എന്‍ഡോസള്‍ഫാനെങ്ങാനാണോ. "ഏയ് ഇതതൊന്നുമല്ല...എന്താ അതിന്റെ പേര്.... ആ..റൗണ്ടപ്പ് !" ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. ഇവയുടെ ദോഷവശങ്ങളെക്കുറിച്ച് അത്ര കൃത്യമല്ലാത്തതാണെങ്കിലും ഒരു ധാരണ എനിക്കുണ്ട്. അതുകൊണ്ടുതന്നെ സാധാരണക്കാരില്‍ സാധാരണക്കാരായ കൃഷിക്കാര്‍ വരെ ഇവ ഉപയോഗിച്ചുതുടങ്ങിയെന്നറിയുമ്പോള്‍ ..........

എനിക്കറിയാവുന്നത് ഞാന്‍ പറഞ്ഞു. കളകള്‍ നശിക്കുന്നതിനോടൊപ്പം മണ്ണും മനുഷ്യനും പതിയെ ഇല്ലാതാവുന്നതിനെക്കുറിച്ച് . സ്വന്തം പറമ്പിലുണ്ടാവുന്നതുപോലും ധൈര്യമായ് കഴിക്കാന്‍ പറ്റാതാവുന്ന ഒരു ഭയാനകമായ ഭാവിയെക്കുറിച്ച് - തോട്ട പൊട്ടിച്ച് വെള്ളം നശിപ്പിച്ച് മീന്‍പിടിച്ചിരുന്നവരെ അവജ്ഞയോടെ നോക്കിയിരുന്ന ഒരു ഭൂതകാലം ഞങ്ങള്‍ക്കുണ്ടായിരുന്നു. ഇന്ന് മണ്ണും വെള്ളവും ഒപ്പത്തിനൊപ്പം നശിച്ചുകൊണ്ടിരിക്കുന്നു - നശിപ്പിച്ചുകൊണ്ടിരിക്കുന്നു..... അതോടൊപ്പം അപക്വമായ പരീക്ഷണങ്ങള്‍ കൊണ്ട് മാഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്ന കൃഷിയും കൃഷിക്കാരും....

വാല്‍ക്കഷ്നം : വൈകിയുള്ള അമ്പലയാത്രയില്‍ സുഹൃത്തിനൊരു കൂട്ടായി ഇറങ്ങിയതാണ്. തിരക്കുപിടിച്ച നഗരത്തിനകത്തു തന്നെ ഗ്രാമീണത മുഴുവന്‍ കാത്തുസൂക്ഷിച്ചു നിലകൊള്ളുന്ന അമ്പലം കണ്ടപ്പോള്‍ അദ്ഭുതം തോന്നി..അവാച്യമായ സന്തോഷവും..വിശ്വാസങ്ങളുടെ നീര്‍ച്ചാലുകള്‍ അവസാനിക്കാത്തിടത്തോളം ഈ ഗ്രാമീണത നിലനില്‍ക്കുമെന്ന് വിശ്വസിക്കട്ടെ!

4 comments:

ഒരു “ദേശാഭിമാനി” said...

ഈ കാര്യങ്ങള്‍ വായിക്കുമ്പോള്‍, നെഞ്ചിനകത്തു പറഞ്ഞറിയിക്കാന്‍ വയ്യാത്ത പ്രയാസമുണ്ടു. ഇരിക്കുന്ന കൊമ്പു മുറിക്കുന്നു നമ്മള്‍!

(നമ്മുടെ മണ്ണും, ശേഷിയും നശിച്ചാലല്ലേ വിദേശത്തുനിന്നും വരുന്ന വിഷങ്ങള്‍ ഇവിടെ ചിലവാകുകയുള്ളൂ! ആഗോളവല്‍ക്കരണം നടപ്പാക്കുന്നതു, ത്വരിതഗതിയിലാകാനുള്ള ഒരു ....കാറ്റ്ലിറ്റിക്കു ഏജന്റാണു...ഇതൊക്കെ)
ഇതിവിടെ പ്രചരിപ്പിച്ചവര്‍ UNION CARBIDE പോലുള്ള അമേരിക്കന്‍ കമ്പനികളാണു. അവര്‍ക്കു എല്ലാത്തിനും ഒരു ഗൂഡ് ലക്ഷ്യവും കാണും.

പ്രയാസി said...

ഇന്ന് മണ്ണും വെള്ളവും ഒപ്പത്തിനൊപ്പം നശിച്ചുകൊണ്ടിരിക്കുന്നു - നശിപ്പിച്ചുകൊണ്ടിരിക്കുന്നു..... അതോടൊപ്പം അപക്വമായ പരീക്ഷണങ്ങള്‍ കൊണ്ട് മാഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്ന കൃഷിയും കൃഷിക്കാരും....

ദുഖകരമായ സത്യം..:(

ശ്രീ said...

നാടു നശിയ്ക്കാതിരിക്കട്ടെ.

മായാവി.. said...

ഇന്ന് മണ്ണും വെള്ളവും ഒപ്പത്തിനൊപ്പം നശിച്ചുകൊണ്ടിരിക്കുന്നു - നശിപ്പിച്ചുകൊണ്ടിരിക്കുന്നു..... അതോടൊപ്പം അപക്വമായ പരീക്ഷണങ്ങള്‍ കൊണ്ട് മാഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്ന കൃഷിയും കൃഷിക്കാരും....
ദുഖകരമായ സത്യം..:(

നാടു നശിയ്ക്കാതിരിക്കട്ടെ.