Friday, April 25, 2008

ഓര്‍‍മ്മകളിലേക്ക്

എനിക്കു നിന്നോട് വെറുപ്പാണ്...
സ്വപ്നം കാണാന്‍ പഠിപ്പിച്ചൊടുവില്‍
എന്റെ കാഴ്ചയെടുത്തതിന്...
പറക്കാന്‍ പഠിപ്പിച്ചൊടുവില്‍
ചിറകുകള്‍ അരിഞ്ഞെടുത്തതിന്...
എന്റെ സന്തോഷങ്ങളില്‍നിന്നു കടമെടുത്തതിന്...
വേദനകളിലേക്കെഴുതി ചേര്‍ത്തതിന്...
'നിനക്കായ് ഒരായിരം തവണ'-
യെന്നൊരോര്‍മ്മപോലും ഓര്‍മ്മയായതിന്...

ശവകുടീരത്തില്‍ പൂക്കള്‍ വെയ്ക്കാന്‍
‍ഞാനൊറ്റയ്ക്കല്ലെന്നു മാത്രമിന്നറിയുന്നു.

3 comments:

പാമരന്‍ said...

ഇഷ്ടപ്പെട്ടു...

"എന്റെ സന്തോഷങ്ങളില്‍നിന്നു കടമെടുത്തതിന്...
വേദനകളിലേക്കെഴുതി ചേര്‍ത്തതിന്..."

ഈ വരികള്‍ ഒന്നാവേണ്ടിയിരുന്നെന്നു തോന്നി

siva // ശിവ said...

എന്തു നല്ല വരികള്‍...എന്തു നല്ല ഭാവന....

Laurus nobilis said...

What does the last 2 lines mean??