The valley of blue butterflies......
എത്ര നാളായി പറയുന്നെന്നോ കോഴിപ്പാറയില്‍ പോകാമെന്ന്.... ഈ ക്രിസ്തുമസിനാണ് ഒടുവില്‍ എല്ലാവരും സമ്മതിച്ചത്... ഏകദേശം പത്തുപതിനഞ്ച് വര്‍ഷങ്ങള്‍ക്കപ്പുറം വീണ്ടുമൊരു ഫാമിലി ട്രിപ്പ്... രാവിലെ തന്നെ കപ്പബിരിയാണി ഒക്കെ കഴിച്ച് എല്ലാവരും റെഡി....വീട്ടില്‍ അംഗസംഖ്യ തീരെ കുറവായതുകൊണ്ട് ജീപ്പില്‍ കഷ്ടിച്ച് കേറാനൊത്തു... പണ്ടെല്ലാരും കൂടി ഖൂറാന്പുഴക്കൊരു ട്രിപ്പു പോയതോര്‍മ്മയുണ്ട്...കുറെ കയങ്ങളും വെള്ളച്ചാട്ടവുമൊക്കെ ഉണ്ടായിരുന്നു എന്നരോര്മ്മ ഇപ്പോഴും ഉണ്ട്....ഇടയ്ക്കു വച്ചാണ് രണ്ടു സ്ഥലങ്ങളും ഒന്നാണെന്ന് ഏട്ടന് പറഞ്ഞത്... വണ്ടിയും വള്ളവുമൊക്കെ ആയപ്പോ സ്ഥലപ്പേരും അങ്ങു പരിഷ്കരിച്ചു... മല കയറി മുകളിലെത്തിയപ്പോ നിരനിരയായി ബൈക്കുകളും കാറുകളും തന്നെ.... ഫോറസ്റ്റ് ഗാര്‍ഡുകളോ വേറെ റെസ്ട്രിക്ഷന്‍സോ ഒന്നുമില്ലാത്തതിനാല്‍ ഇഷ്ടം പോലെ കുടിക്കാനും മറ്റുമായി വന്ന കുട്ടികളാണധികവും... അതുകൊണ്ടുതന്നെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇഷ്ടം പോലെ... പുഴ, ഇന്നും മനോഹരി തന്നെ...പിന്നെ, തീരെ പ്രതീക്ഷിക്കാതിരുന്നതെങ്കിലും ഈ സുന്ദരകാഴ്ചയും....
Tuesday, December 30, 2008
Subscribe to:
Post Comments (Atom)
6 comments:
സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍
എവിടെയാ ഈ നീല ശലഭങ്ങളുടെ നാട്..... അറിയാന്‍ താല്പര്യം ഉണ്ട്...
ഇത് കോഴിക്കോട് കക്കാടം പൊയിലിനടുത്തുള്ള സ്ഥലമാണ്.. ടൗണില്‍നിന്ന് ഏകദേശം 50-60 km ഉള്ളിലേക്കാണ്...
മനോഹരമായിരിക്കുന്നു ഈ ശലഭചിത്രം!
നന്ദി ലക്ഷ്മിയേച്ചീ.... ഭയങ്കര വെയിലായിരുന്നതുകൊണ്ട് ഞാന്‍ നല്ല കെയര്‍ലെസ്സ് ആയി എടുത്തതാ ഇത്... ഒരു പോസിബിള്‍ ഗുഡ് ഷോട്ട് മിസ്സ് ചെയ്തു എന്നു പിന്നീടാണ് മനസ്സിലായത്.. :(
എനിക്കങ്ങനെ ഒരു കാഴ്ച്ച കാണാന്‍ പറ്റിയില്ല അവിടെ. ഭാഗ്യം ഇല്ലാത്തതുകൊണ്ടായിരിക്കും. എന്തായാലും ഈ ചിത്രത്തിന് നന്ദി :)
Post a Comment