ഓര്‍മ്മകളുടെ വളപ്പൊട്ടുകള്‍ ചിതറിക്കിടക്കുന്ന വഴികള്‍... ചേച്ചിയുടെ കൈയില്‍ തൂങ്ങി ആദ്യമായി സ്കൂളില്‍ പോയത്, ദേ അപ്പുറത്തെ പുഴ കടന്നിട്ടാ... അന്നൊക്കെ പുഴേല് ഒത്തിരി വെള്ളമുണ്ടായിരുന്നു.... മനഞ്ഞിലും കൊഞ്ചും പേരറിയാത്ത ഒരുപാട് മീനുകളും... അപ്പച്ചീടെ കൂടെ എത്ര തവണ മീന്‍ പിടിക്കാനിറങ്ങിയിരിക്കുന്നു ഇവിടെ... ദേ, ആ ജാതീടെ ചോട്ടില്‍ക്കൂടെ പുഴേലേക്കിറങ്ങാന്‍ വേറെ വഴിയുണ്ടൂട്ടോ... പണ്ട് ഒരുവശം മുഴുവന്‍ ഇല്ലിക്കാടുകളായിരുന്നു... പശുവിനെ തീറ്റിക്കാന്‍ നടക്കുമ്പോ മുളങ്കാട്ടിലെ കാറ്റ് കേട്ട് എത്ര തവണ പേടിച്ചോടിയിരിക്കുന്നു... പുഴയിലെ ഒരു പാറപ്പുറത്തു കേറി നിന്നു കണ്ണടച്ചു പ്രാര്‍ത്ഥിച്ചാല്‍ ഹൃദയം കാണാന്‍ പറ്റുമെന്നു പറഞ്ഞ് ചേച്ചി എത്ര പേരെ പറ്റിച്ചിട്ടുണ്ടെന്നോ... ഉഷ്ണകാലമെത്തിയത് പുഴയിനിയും അറിഞ്ഞിട്ടുണ്ടാവില്ല... അതാവണം പുഴയിലെ വെള്ളത്തിന് ഇപ്പോഴും ഇത്ര തണുപ്പ്... അതോ വരും കാലങ്ങളിലേക്ക് സ്വരുക്കൂട്ടി വെക്കുന്നതോ?
Monday, February 2, 2009
Subscribe to:
Post Comments (Atom)
3 comments:
നൊസ്റ്റാള്‍ജിക്. തലക്കെട്ടും ചിത്രവും വിവരണവും. കുറച്ചു കൂടി എഴുതാമായിരുന്നു...
നന്നായിട്ടുണ്ട് ...
പിന്നെ കുറച്ചു കൂടി എഴുതാമായിരുന്നു... :-)
ശ്രീ,malpaso,നന്ദി :) എത്ര എഴുതിയാലും എനിക്ക് മതി വരാത്ത സ്ഥലമാണ്..അതുകൊണ്ടാണ് ഒരേ സ്ഥലത്തിന്റെ പല പടങ്ങളെടുത്ത് വീണ്ടും വീണ്ടും പോസ്റ്റുന്നത്..
Post a Comment