ശൂദ്രതാപസിയുടെ ശിരസ്സറുക്കുന്ന വേദവാളുകളിലേക്ക്..
പ്രാചീനതകളുടെ ഗുരുകുലങ്ങളിലേക്ക്..
യുദ്ധങ്ങളുടെ ആര്യവര്‍ത്തങ്ങളിലേക്ക്..
പനീര്‍പ്പൂവുകളുടെ വിവാദങ്ങളിലേക്ക്..
പരാതിപ്പെടാനുതകുന്ന സ്വാതന്ത്ര്യങ്ങളിലേക്ക്..
വറ്റിയുണങ്ങുന്ന നിളയുടെ അതൃപ്തജല്പനങ്ങളിലേക്കുള്ള
ഫോട്ടോഷൂട്ടുകളിലേക്ക്..
നിരാലംബ വാര്‍ദ്ധക്യങ്ങളുടെ പിടിവാശികളിലേക്ക്..
ന്യൂക്ലിയര്‍ ബലപരീക്ഷണങ്ങളിലൊടുങ്ങുന്ന അതിര്‍ത്തിചര്‍ച്ചകളിലേക്ക്..
ശൈശവം മരിച്ചുപോകുന്ന രതിവിനോദങ്ങള്‍ക്ക്..
ഓര്‍മ്മകളില്പോലും ബാല്യമില്ലാത്തവര്‍ക്ക്..
കണക്കെടുപ്പുകളിലേക്കൊതുങ്ങിപ്പോകുന്ന സാമൂഹികപ്രതിബദ്ധതകളിലേക്ക്..
കുഞ്ഞിനെ -
നളന്ദയെന്നു വിളിക്കാന്‍ ഞാന്‍ കൊതിക്കുമ്പോള്‍...
ആവര്‍ത്തിക്കപ്പെടേണ്ടുന്ന പടയോട്ടങ്ങള്‍
അവളുടെ വഴികളില്‍നിന്നൊരുനിമിഷം ഒഴിഞ്ഞു നില്‍ക്കാന്‍..
കുഞ്ഞേ - നീ ഉരുവാകുന്നതിന്മുന്നേ,
പൂര്‍വ്വഗുരുക്കന്മാരേ -
നിങ്ങളുടെ നിലവിളക്കുകളിലെരിയാന്‍
ഈ പുനര്‍ജനിയില്‍നിന്നൊരു പ്രാര്‍ത്ഥന കൂടി...
Monday, February 23, 2009
Subscribe to:
Post Comments (Atom)
2 comments:
കവിത വായിച്ചു ഒരു കുന്തവും മനസ്സിലായില്ല ...
ഫോട്ടോ നന്നായിട്ടുണ്ട് .. :-)
നിന്റെ ഭാഗ്യം.... മനസ്സിലായിരുന്നേല്‍ പറഞ്ഞുതരേണ്ടിവന്നേനെ.... :P
Post a Comment