Tuesday, November 6, 2007

ഐഡിയ!

അക്ഷരങ്ങള്‍ വാക്കുകളും അര്‍ത്ഥങ്ങളുമാകുന്നതുകൊണ്ടാണ്
ഞാന്‍ നിന്നെ ഓര്‍മ്മിക്കുന്നത്
വെറും അക്കങ്ങള്‍ മാത്രമായിരുന്നെങ്കില്‍
എന്റെ ഓര്‍മ്മകളില്‍നിന്നും
നീയെന്നെ മരണപ്പെട്ടേനെ.

അങ്ങനെയെങ്കില്‍...
അക്കങ്ങള്‍ അര്‍ത്ഥങ്ങളിലേക്കു ചോര്‍ന്നൊലിക്കാത്തതോ
ജാതിമതവര്‍ണ്ണവ്യത്യാസങ്ങളൊഴിവാക്കാനൊരൈഡിയ?

3 comments:

സുല്‍ |Sul said...

കൊച്ചുബച്ചന്റെ കൊച്ചനിയനാണോ?

-സുല്‍

ഏ.ആര്‍. നജീം said...

ആഹ് ആര്‍ക്കറിയാം, എനിക്കൊരൈഡിയയും വരുന്നില്ലേ...
:)

എം.കെ.ഹരികുമാര്‍ said...

താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍